‘രഹസ്യം ചോരുമോയെന്ന് ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും,കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹത’; കെ.എം.ഷാജി

ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ് എന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും എന്നും കെഎം ഷാജി.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞനന്തന്റെ മകൾ പികെ ഷബ്‌ന പ്രതികരിച്ചു.

ടിപി വധക്കേസ് ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്ന് കെ എം ഷാജി.ഫസൽ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണന്നും ആരോപണം .

മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ പ്രസംഗം. എന്നാൽ പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് മകൾ പികെ ഷബ്ന പ്രതികരിച്ചു.തന്റെ പിതാവ് മരിക്കാൻ കാരണമായത് യുഡിഎഫ് ഭരണകൂടമാണെന്നും, പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും പികെ ഷബ്ന പറഞ്ഞു

ഇതിനിടെ ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ പറയാൻ കഴിയൂവെന്ന് എംഎം ഹസൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിപി കേസ് വീണ്ടും സജീവമാക്കാനാണ് കെഎം ഷാജിയുടെ നീക്കം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp