രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്.

രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്നു നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും രാവിലെ 11.30നാണ് വിക്ഷേപണം.

ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്‌സ് എയറോസ്‌പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണത്തിന് പിന്നിൽ. വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് ആദ്യ പരീക്ഷണത്തിന് ഉപയോഗിയ്ക്കുന്നത്. പ്രാരംഭ് എന്നാണ് ദൗത്യത്തിന് പേര് നൽകിയിട്ടുള്ളത്. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററുമായുള്ള (ഇൻസ്‌പേസ്) കരാർ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപി്ക്കുന്നത്.

290 കിലോഗ്രാം ഭാരം 500 കിലോമീറ്റർ അകലെയുള്ള സൺ സിംക്രണൈസ്ഡ് പോളാർ ഓർബിറ്റിൽ എത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിക്രം ഒന്ന് രൂപകൽപന ചെയ്തിട്ടുള്ളത്. വിക്രം രണ്ട്, മൂന്ന് സീരീസുകളും സ്‌കൈറൂട്ട്‌സ് തയ്യാറാക്കുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp