രാജ്യത്തെ മികച്ച മൂന്നാമത്തെ മൃഗശാല മൈസൂരു.ബന്നാർഘട്ട 9 ആം സ്ഥാനത്ത്

മൈസൂരു: രാജ്യത്തെ മികച്ച മൂന്നാമത്തെ മൃഗശാലയായി മൈസൂരു മൃഗശാല തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മൃഗശാല അതോറിറ്റി പുറത്തുവിട്ട മികച്ച മൃഗശാലകളുടെ പട്ടികയിലാണ് മൈസൂരുമൂന്നാമതെത്തിയത്.മലയാളികളുൾപ്പെടെ പ്രതിവർഷം ലക്ഷക്കണക്കിന് സന്ദർശകരെത്തുന്നയിടമാണ് മൈസൂരു നഗരഹൃദയത്തിൽ 157 ഏക്കറിലെ മൃഗശാല. 1892-ൽ അന്നത്തെ മൈസൂരു രാജാവായിരുന്ന ചാമരാജ വോഡയാർ പത്താമനാണ് ഇത് സ്ഥാപിച്ചത്.നിലവിൽ മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൃഗശാലയിൽ 1400-ലധികം മൃഗങ്ങളാണുള്ളത്. കൂടാതെ 152 ഇനം പക്ഷികളുമുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ എത്തിച്ച മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.


Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp