രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി; ആദ്യ കേസ് റജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

ന്യൂഡൽഹി∙ രാജ്യത്ത് ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റജിസ്റ്റർ ചെയ്തതു തലസ്ഥാനമായ ഡൽഹിയിൽ. ഡൽഹി കമല പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിഡ്ജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷൻ 285 പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

പ്രധാന റോഡിനു സമീപം വണ്ടിയിൽ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാർ വിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എഫ്ഐആറിൽ പറയുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഇയാളോട് വണ്ടി മാറ്റാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ ആവശ്യം ചെവിക്കൊള്ളാതെ പങ്കജ് കുമാർ വിൽപന തുടരുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp