റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ വില കുതിച്ചുകയറിയപ്പോള്‍ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടി.റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ വില കുതിച്ചുകയറിയപ്പോള്‍ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടി. പരമ്പരാഗതമായി എണ്ണ വാങ്ങിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധവുമായെത്തിയപ്പോള്‍ റഷ്യ വന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്.യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള സമ്മര്‍ദം അവഗണിച്ചാണ് റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതോടെ ചൈനക്കു പുറമെറഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ.