ജനുവരി 25 മുതൽ 29 വരെ രാഷ്ട്രപതി ഭവനിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകില്ലെന്ന് രാഷ്ട്രപതി ഭവൻ ഓഫിസ് അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ് ചടങ്ങ് എന്നിവ കാരണമാമാണിത്. റിപ്പബ്ലിക് ദിന പരേഡിന്റെയും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്റെയും റിഹേഴ്സലുകൾ കാരണം 2023 ജനുവരി 14 നും 28 നും ഇടയിൽ (അതായത് ജനുവരി 14, 21, 28) ഗാർഡ് മാറ്റം ചടങ്ങ് നടക്കില്ലെന്ന് രാഷ്ട്രപതി ഭവൻ നേരത്തെ അറിയിച്ചിരുന്നു.
ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും.