റൈഡര്‍ മുത്തശ്ശിയും ഭര്‍ത്താവും; സുന്ദരമായ കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ

കൌതുകകരമായ ഒരുപാട് വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. അതുപോലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഫോട്ടോഗ്രാഫറായ സുസ്മിത ഡോറ പകര്‍ത്തിയ ഈ വീഡീയോ ഇന്‍സ്റ്റഗ്രാമിലൂടെ കണ്ടത് 50 ലക്ഷത്തിലധികം ആള്‍ക്കാരാണ്.

തമിഴ്നാട്ടില്‍ നിന്നുമാണ് രസകരമായ ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന സ്ത്രീയും ആവൃടെ ഭര്‍ത്താവും ആണ് വീഡിയോയില്‍ ഉള്ളത്. പ്രായമായാള്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടി ഇരിക്കണം എന്നു വിചാരിക്കുന്നവര്‍ക്ക് ഒരു സന്ദേശം എന്നെ നിലയിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ബൈക്കില്‍ യാത്ര ചെയ്യുന്ന ദമ്പതികള്‍ ഒരു സാധാരണ കാഴ്ച്ചയാണ്. എന്നാല്‍ ഇത്തരം യാത്രകളില്‍ വാഹനം ഓടിക്കുന്നത് പലപ്പോഴും പുരുഷന്‍മാരായിരിക്കും. ഈ പ്രായത്തിലുള്ളവരുടെ ഇങ്ങനെയൊരു കാഴ്ച്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’-എന്ന കുറിപ്പോടെയാണ് സുസ്മിത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമിട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള കാഴ്ചയാണിത്. ഇവിടെ ഇത് സാധാരണമാണെന്നാണ് പലരുടെയും കമന്റ്. https://www.instagram.com/reel/CiCPJt4pP7i/?utm_source=ig_embed&ig_rid=8cfa5003-d19f-46c6-985c-13b1cf71bfb3

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp