ഇരു ചക്രവാഹനത്തില്‍ കുതിച്ചു പായുന്ന ആളുകളെ കൂടുതല്‍ ഹരം കൊള്ളിക്കാന്‍ ഇന്ത്യയിലേക്കും മോട്ടോ ഗ്രാന്‍ഡ് പ്രീ ( Moto GP ) എത്തുന്നു. ഗ്രാന്‍ഡ് പ്രീ ഓഫ് ഭാരത് എന്നായിരിക്കും ഇന്ത്യന്‍ മോട്ടോ ഗ്രാന്‍ഡ് പ്രീ ലോക ചാമ്പ്യന്‍ഷിപ്പ് അറിയപ്പെടുക. ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് വേദിയായ ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ടില്‍ ആയിരിക്കും മോട്ടോ ഗ്രാന്‍ഡ് പ്രീ യും അരങ്ങേറുക.
023 മുതല്‍ ആയിരിക്കും ഇന്ത്യ മോട്ടോ ഗ്രാന്‍ഡ് പ്രീ ലോക ചാമ്പ്യന്‍ഷിപ്പിനു വേദിയാകുക എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം ഡോര്‍ണ സ്‌പോര്‍ട്‌സ് സി ഇ ഒ ആയ കാര്‍മിലൊ എസ്‌പെലെറ്റ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും മന്ത്രി നന്ദ് ഗോപാല്‍ ഗുപ്തയുമായും ഇതിനിടെ കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശില്‍ ലോക നിലവാരത്തിലുള്ള മോട്ടോ ഗ്രാന്‍ഡ് പ്രീ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. മോട്ടോ ഗ്രാന്‍ഡ് പ്രീ യില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ പങ്കെടുക്കും. ഇന്ത്യന്‍ ടൂറിസത്തിന് ഇത് കരുത്ത് പകരും എന്നാണ് കരുതപ്പെടുന്നത്.