വ്യത്യസ്ഥമായ ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടന്നു വരുന്ന ഒരു കല്ല്യാണപ്പെണ്ണ്. എല്ലാ കാര്യങ്ങള്‍ക്കും വ്യത്യസ്ഥത തിരയുന്ന ഈ പുതു തലമുറ പുതിയ ഒരു ട്രെന്റിനൊപ്പം പൊളിഞ്ഞ ഒരു റോഡിന്റെ അവസ്ഥയും ചര്ച്ചാവിഷയമാക്കുകയായിരുന്നു. പൊതു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള ഈ ഫോട്ടോകള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചത്
നിലമ്പൂര്‍ പൂക്കോട്ടുപാടം എന്ന റോഡാണ് ചിത്രത്തിന്റെ പാശ്ചാതലം. മഴപെയ്തു റോഡിലെ കുഴികള്‍ വെള്ളം നിറഞ്ഞു നില്ക്കുന്ന അവ്സ്ഥ ആണുള്ളത് അതിലൂടെയാണ് സുന്ദരിയായ വധുവിന്റെ എന്‍ട്രി. റോഡിലൂടെ ജീവന് കയ്യില്‍ പിടിച്ചാണ് ഇരുചക്ര വാഹനത്തില്‍ ആള്ക്കാര് സഞ്ചരിക്കുന്നത് അത്രയ്ക്കും ഭീകരമായ അവ്സ്ഥയാണ് ഈ ഫോട്ടോഷൂട്ടിലൂടെ ചൂണ്ടി കാണിക്കുന്നത്…