ലാമിനേഷന്‍ പേപ്പര്‍ വാങ്ങാന്‍ പണമില്ല; പാകിസ്താനിൽ പാസ്പോര്‍ട്ട് അച്ചടി പ്രതിസന്ധിയില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ. രാജ്യം സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ വിവിധ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എന്നാൽ ഇപ്പോൾ പൗരന്മാർക്ക് പാസ്‌പോർട്ട് നൽകാനും ഭരണകൂടത്തിന് സാധിക്കാതെ വരുന്നു. ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് പുതിയ പാസ്‌പോർട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.

ഫ്രാൻസിൽ നിന്നായിരുന്നു പാകിസ്താൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിദിനം 3,000 മുതൽ 4,000 വരെ പാസ്പോർട്ടുകളായിരുന്നു മുമ്പ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ മാത്രമാണ് തയ്യാറാകുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ലാമിനേഷൻ പേപ്പറുകളുടെ ലഭ്യതക്കുറവും കാരണം അച്ചടിയിൽ കാലതാമസം നേരിടുകയായിരുന്നു. പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാനാണ് ശ്രമമെന്നും ഉടൻ തന്നെ പ്രതിസന്ധി നിയന്ത്രണ വിധേയമാക്കുമെന്നുമാണ് സർക്കാർ പറയുന്നത്

രാജ്യത്ത് വിദ്യാർത്ഥികളും തൊഴിലാളികളും വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നത്. പലരും പാസ്‌പോർട്ടുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എന്നാൽ പുതിയ പാസ്പോർട്ടുകൾ ലഭിക്കാനുണ്ടാകുന്ന കാലതാമസം പൗരന്മാരെ പ്രതിസന്ധിയിലാക്കി. ഉടൻ തന്നെ ശരിയാകുമെന്ന് പറയുന്നുണ്ടെങ്കിലും പാസ്പോർട്ട് ഓഫീസുകൾ ഇത് സബന്ധിച്ച് കൃത്യമായി വിവരം നൽകുന്നി

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp