ലൈഫ് ഭവന പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് നടത്തി. പഞ്ചായത്തങ്കണത്തിൽ
വെച്ച് നടന്ന പരിപാടി എം എൽ എ അനൂപ് ജേക്കബ് ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ സ്വാഗതം ആശംസിച്ചു . കൂട്ടായ്മയുടെ വിജയമാണ് ഈ പദ്ധതിയുടെ സഫലീകരണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് പറഞ്ഞു . ചിട്ടയായ പ്രവർത്തനത്തിലൂടെ ലക്ഷ്യപൂർത്തീകരണം നടത്തിയ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിനെ എം എൽ എ അനുമോദിച്ചു. തുടർന്ന് വയനാട് അനുസ്മരണം നടത്തി .