ലോകകപ്പ് കാണാനെത്തിയ ഹരിയെ കാത്തിരുന്നത് 2 കോടി രൂപയുടെ സമ്മാനം !

ലോകകപ്പ് കാണാൻ ഖത്തറിലെത്തിയ ഹരി ജയറാമിനെ കാത്തിരുന്നത് ഇരട്ടി സന്തോഷം. ലോകകപ്പ് കാണുക എന്ന ആഗ്രഹ സഫലീകരണത്തിനൊപ്പം വമ്പൻ ലോട്ടറി കൂടി അടിച്ച് ഭാഗ്യം വന്ന വഴിയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഹരി ജയറാം.

ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഹരി ജയറാമാണ് വിജയി. പത്ത് ലക്ഷം ദിർഹം അഥവാ രണ്ട് കോടിയിലേറെ രൂപയാണ് ഹരിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ലോകകപ്പ് കാണാൻ യുഎഇയിൽ നിന്ന് ഖത്തറിലെത്തിയപ്പോഴാണ് ഹരി ഈ സന്തോഷ വാർത്ത അറിയുന്നത്.

കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിക്കുകയാണ് ഹരി. ഒന്നര വർഷമായി രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഹരി ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. യുഎഇയിൽ ഹോട്ടൽ മാനേജരായി പ്രവർത്തിക്കുകയാണ് ഹരി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp