ലോകത്തെ ധനികരില്‍ അദാനിക്ക് കുതിപ്പ്:മുമ്പില്‍ ഇലോണ്‍ മസ്‌ക് മാത്രം;

ആഗോള ധനികന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും ശതകോടീശ്വരനുമായ ഗൗതം അദാനി രണ്ടാമത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ മറികടന്നാണ് അദാനിയുടെ നേട്ടം.  ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം അദാനിയുടെ ആസ്തി ഏകദേശം 155.7 ബില്യണ്‍ ഡോളറായി. ആകെ സമ്പത്തില്‍ 5.5 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നതാണ് അദാനിക്ക് നേട്ടമായത്. 

273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ടെസ്ലയുടെ ഇലോണ്‍ മസ്‌ക് തുടരുകയാണ്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അസോള്‍ട്ടാണ് പട്ടികയില്‍ മൂന്നാമത്. ഏകദേശം 155.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആകെ ആസ്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 92.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി എട്ടാം സ്ഥാനത്താണ്. ബില്‍ ഗേറ്റ്സ്, ലാറി എലിസണ്‍, വാറന്‍ ബഫറ്റ്, ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് ആദ്യ പത്ത് പട്ടികയിലെ മറ്റ് ശതകോടീശ്വരന്മാര്‍.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ലൂയിസ് വിറ്റണ്‍ മേധാവി അര്‍നോള്‍ട്ടിനെ മറികടന്ന് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയിരുന്നു. ആദ്യ മൂന്ന് ശതകോടീശ്വരന്മാരില്‍ ഒരു ഏഷ്യക്കാരന്‍ സ്ഥാനം പിടിക്കുന്നത് ഇതാദ്യമാണ്. 

അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. മുന്‍നിര സിമന്റ് നിര്‍മ്മാണ സ്ഥാപനമായ ശ്രീ സിമന്റ്, റൂഫണ്‍, ബംഗൂര്‍ പവര്‍, ശ്രീ ജംഗ് റോഡക്, ബാംഗൂര്‍ സിമന്റ്, റോക്ക്സ്‌ട്രോങ് തുടങ്ങിയ ബ്രാന്‍ഡുകളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp