ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ എത്തി

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ . എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ , എന്നിവർ സ്വീകരിച്ചു.

ഇന്നാണ് സമ്മേളനം തുടങ്ങുന്നത്. നാളെ ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.

തുടർന്ന് ജൂൺ 14 ന് ന്യൂയോർക്കിൽ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂൺ 15 ,16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യ മന്ത്രിയും ക്യൂബ സന്ദർശന സംഘത്തിൽ ഉണ്ട്. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp