വടക്കഞ്ചേരി അപകടം: സ്‌കൂളിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് മന്ത്രി വി ശിവൻകുട്ടി, റിപ്പോർട്ട് കിട്ടിയാലുടൻ നടപടി.

വടക്കഞ്ചേരി അപകടം,സ്‌കൂളിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് മന്ത്രി വി ശിവൻകുട്ടി. മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സ്‍കുളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം.

സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല. മാർഗനിർദേശം ഉത്തരവ് കൂടിയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയെന്ന് മന്ത്രി അറിയിച്ചു. രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളിൽ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.

ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്ധവിശ്വാസ നിർമാർജനം നിയമം കൊണ്ടുമാത്രം പൂർണമായി നടപ്പാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിനിടയിൽ വ്യാപകമായ പ്രചാരണം നടക്കണം. നിയമ നിർമ്മാണ രംഗത്ത് സാധ്യമാകുന്നത് സർക്കാർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp