തിരുവനന്തപുരം നന്ദൻകോട് വനിതാ ഹോസ്റ്റലിൽ അതിക്രമം. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അറസ്റ്റിലായത് നന്ദൻകോട് സ്വദേശി അനിൽദാസ്. ഇന്നലെ രാത്രിയാണ് സംഭവം.
എയർഹോളിലൂടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികെയാണ്.