വയനാട്ടിൽ വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു

വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിദ്യാർത്ഥി മരിച്ചു. തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചാണ് അപകടം.

സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതോടെയാണ് അപകടം സംഭവിച്ചത്. കാല്‍ തെന്നി ഡോണും മറ്റ് രണ്ടും പേരും പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ജീപ്പ് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കടുപ്പിച്ച് ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഡോണിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. സഹോദരന്‍ അലന്‍ ക്രിസ്‌റ്റോ കഴിഞ്ഞ വർഷം കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. ഡോണിന്റെ അവയവങ്ങൾ നാലു പേർക്ക് പുതു ജീവനേകും. മരണശേഷം സോണിന്റെ സാധ്യമായ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp