വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം; ആളുകളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം

വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലിൽ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കൽ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം.

പിണങ്ങോടും അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പായുന്നു. ജനലുകൾ ഇളകിവീണുവെന്നും പ്രദേശവാസികൾ പറയുന്നു. മോറിക്കപ്പിലും ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറയുന്നു. കുറിച്യാർ മല, അമ്പലവയൽ, നെന്മേനി, പാടിപ്പറമ്പ് മേഖലയിലും അസാധാരണ ശബ്ദം ഉണ്ടായി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp