വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു; ഒരുമാസത്തിനിടെ 9 പശുക്കൾ കൊല്ലപ്പെട്ടു.

വയനാട് ചീരാലിൽ കടുവയിറങ്ങി വീണ്ടു പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ മാത്രം മൂന്ന് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനെ കടുവ ആക്രമിച്ച് പരുക്കേൽപ്പിച്ചു. ഐലക്കാട് രാജൻ എന്നയാളുടെ പശുവിനെയും ആക്രമിച്ചിരുന്നു. ഒരുമാസത്തിനിടെ ഒൻപത് പശുക്കളാണ് ചീരാലിൽ കടുവയുടെ അക്രമണത്തിൽ കൊല്ലപെട്ടത്.

കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉൽപ്പടെ തുടർച്ചയായി കടുവയിറങ്ങുന്നുണ്ട്. ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡാണ് ഇന്നലെ നാട്ടുകാര്‍ ഉപരോധിച്ചത്. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp