വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജന്മം നല്‍കി

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്

പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാലാണ് വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറി‍ഞ്ഞത്.

പിറ്റേന്ന് പുലര്‍ച്ചയോടെ പ്രസവിക്കുകയായിരുന്നു.വഞ്ചനയാണ് കാണിച്ചതെന്ന് വ്യക്തമാക്കി ഭര്‍തൃവീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് വധുവിന്റെ കുടുംബം തെലങ്കാനയില്‍ നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp