വരാപ്പുഴ മുട്ടിനകത്ത് കരിമരുന്ന് ശാലയിൽ സ്ഫോടനം. പത്ത് പേർക്ക് പരുക്ക്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഏലൂരിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. സ്ഫോടനത്തിൽ സമീപത്തുള്ള വീടുകൾ കുലുങ്ങിയതായി നാട്ടുകാർ പറഞ്ഞു. മൂന്ന് കുട്ടികൾക്ക് പരുക്കേറ്റു. ആറ് പേർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്.
വീടിനോട് ചേർന്നാണ് പടക്ക നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നത്. സമീപത്തെ വീടുകളിലെ ജനൽച്ചില്ലകൾ പൊട്ടിത്തെറിച്ചു. പടക്കനിര്‍മ്മാണശാലയോട് ചേര്‍ന്നുണ്ടായിരുന്ന വീട് പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.