വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ചെമ്പിലരയന്‍ ജലോത്സവം

ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബും സംയുക്‌തമായി സംഘടിപ്പിച്ച പ്രഥമ ചെമ്പിലരയൻ ജലോത്സവം കാണികൾക്ക് ആവേശമായി .മൂവാറ്റുപുഴ ആറിൽ മുറിഞ്ഞ പുഴ ഭാഗത്താണ് ജലോത്സവം സംഘടിപ്പിച്ചത്. എ ഗ്രേഡ് ഓടി ,ബി ഗ്രേഡ് വള്ളങ്ങളുടെ മത്സര പോരാട്ടങ്ങൾ കാണാനായി മുറിഞ്ഞ പുഴ ആറിന്റെ ഇരു കരകളിലും ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയത് .

വീഡിയോ കാണുവാനായി മുകളില്‍ ക്ലിക്ക് ചെയ്യുക

കൊച്ചി മഹാരാജാവിന്റെ നാവിക പട തലവനായിരുന്ന ചെമ്പില്‍ വലിയ അരയന്റെ സ്മരണാർത്ഥമായിട്ടാണ് ചെമ്പിലരയന്‍ ജലോല്‍ത്സവം എന് പേര് നല്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒട്ടും ഒഴിവാക്കാനാവാത്ത ഒരു പേരാണ് ചെമ്പില്‍ അനന്ദപത്ഭനാഭന്‍ എന്ന ചെമ്പിലരയന്‍റേത്. ഓടി വളങ്ങളില്‍ കായലിലൂടെ പാഞ്ഞു ചെന്നു ശത്രുവിനെ ആക്രമിച്ചു കീഴ്പ്പെടുന്നതില്‍ അസാമാന്യ കഴിവുള്ളവര്‍ ആയിരുന്നു ചെമ്പിലരയന്‍റെ കീഴില്‍ ഉള്ള സേനകള്‍. അതേ വളങ്ങളില്‍ ഉള്ള മല്‍സര പോരാട്ടങ്ങള്‍ ഇന്ന് കാണികള്‍ക്ക് ആവേശവും നല്‍കുന്നു.

ചെമ്പിന്റെ ഭൂമിശാസ്ത്രപരമായ പ്രെത്യേകതകൾ, ടൂറിസം വ്യവസായത്തിനും വികസനത്തിനും ഉതകുന്നതാണ് .തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള വിവിധ പരിപാടികളുടെ തുടക്കമായാണ് ചെമ്പിലരയൻ ജലോത്സവം സംഘടിപ്പിച്ചത് .കൂടാതെ സമീപ പഞ്ചായത്തുകളായ മറവന്തുരുത്ത് ,തലയോലപ്പറമ്പ് ,വെള്ളൂർ ,ഉദയനാപുരം ,ടി വി പുറം തലയാഴം ,വെച്ചൂർ ,വൈക്കം മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളുടെ സർവ്വതോമുഖമായ വികസനത്തിനും ഈ ജലോത്സവം സഹായകരമാകുമെന്ന് കരുതുന്നു .

ജലോത്സവത്തിന്റെ ഫ്ലാഗ് ഓഫ് സഫാരി ചാനൽ മാനേജിങ് ഡിറക്ടറും,കേരളം സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പറുമായ ശ്രീ സന്തോഷ് ജോർജ് കുളങ്ങര നിർവഹിച്ചു .
കാര്യപരിപാടിയിൽ ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ സുകന്യ സുകുമാരൻ സ്വാഗതവും ,ശ്രീമതി സി കെ ആശ എം ൽ എ അധ്യക്ഷ സ്ഥാനവും നിർവഹിച്ചു . കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ജലോത്സവത്തിന്റെ ഉത്ഘടന കർമ്മം നിർവഹിച്ചു .

ജലോത്സവത്തിൽ വനിതകളുടെ പ്രധിനിത്യവും ശ്രെദ്ധേയമായിരുന്നു.പുരുഷന്മാരുടെ ചെറുവള്ളങ്ങളുടെ മത്സരത്തിൽ ശ്രീ വിഷ്ണു ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നമശ്ശിവായയും കരസ്ഥമാക്കി .ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനലിൽ ഒന്നാം സ്ഥാനം ഗോ തുരുത്തും രണ്ടാം സ്ഥാനം പമ്പാവാസനും ,മൂനാം സ്ഥാനം ജി ബി തട്ടകനും സ്വന്തമാക്കി . ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ഗോ തുരുത് പുത്രൻ ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം താണിയനും,മൂന്നാം സ്ഥാനം പൊഞ്ഞനത്തമ്മയും സ്വന്തമാക്കി .

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp