‘വാക്കുകൾ വളച്ചൊടിച്ചു’; വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം

വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം.താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു.തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു.

ഇന്നലെ ദിബ്രുഗഡിൽ നടന്ന ഒരു സ്‌കൂൾ പരിപാടിയിലായിരുന്നു ഒളിമ്പിക്സിലെ പ്രായപരിധി തന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന പരാമർശം ഉണ്ടായത്. ഇതോടെയാണ് മേരി കോം വിരമിക്കൽ പ്രഖ്യാപനം നടത്തി എന്ന വാർത്തകൾ പ്രചരിക്കുന്നത്. പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് ബോക്സിങ് താരം മേരി കോം തന്നെ രംഗത്തെത്തിയത്.

വിരമിക്കൽ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുമ്പോൾ താൻ മാധ്യമങ്ങൾക്ക് മുന്നിൽ വരും. വാർത്തകൾ അടിസ്ഥാനരഹിതമെന്നും മേരി കോം പ്രതികരിച്ചു.ഒളിമ്പിക്സിലെ പ്രായപരിധികാരണം മത്സരങ്ങൾക്ക് തനിക്ക് പങ്കെടുക്കാൻ ഇനി കഴിയില്ലെന്ന വാക്കുകളെയാണ് തെറ്റായി വ്യാഖ്യാനിച്ചത്.താൻ ഇപ്പോഴും പരിശീലനം നടത്തുന്നയാളാണെന്നും മേരി കോം വ്യക്തമാക്കി. തന്റെ കരിയർ അവസാനിക്കാൻ മൂന് നാലു വർഷം കൂടി ബാക്കിയുണ്ടെന്നും മേരി കോം. ദേശീയ മാധ്യമങ്ങളടക്കം മേരി കോം വിരമിക്കുന്നതായുള്ള വാർത്തകൾ നൽകിയിരുന്നു.2021ലെ ടോക്യോയിൽ നടന്ന മേരി കോമിന്റെ അവസാന ഒളിമ്പിക് മത്സരത്തിന് ശേഷം പല അഭ്യൂഹങ്ങളും വിരമിക്കലുമായി ഉയർന്നിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp