വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് ; പ്രശാന്ത് കിഷോര്‍ പങ്കെടുത്തേക്കും

നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് മഹാബലിപുരത്ത് നടക്കും. തെരഞ്ഞെടുക്കപ്പെട്ട 2000 പാര്‍ട്ടി ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വിജയ് രാവിലെ പത്ത് മണിയോടെ സമ്മേളനം നടക്കുന്ന സ്വകാര്യ ഹോട്ടലില്‍ എത്തും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇന്നലെ ചെന്നൈയില്‍ എത്തിയ പ്രശാന്ത് കിഷോര്‍ നീലാങ്കരയിലുള്ള വീട്ടില്‍ എത്തില്‍ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി.വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ച് നിരവധി രാഷ്ട്രീയ നേതാക്കള്‍ ടിവികെയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു. എന്‍ടികെയുടെ വനിതാ വിഭാഗം നേതാവ് ബി കാളിയമ്മാള്‍ ഉള്‍പ്പടെ ടിവികെയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി വിജയ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും അടുത്തവര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് വില്ലുപുരത്ത് പാര്‍ട്ടിയുടെ ഉദ്ഘാടന സമ്മേളനവും നടന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp