ലോകസഭാ തെരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം. രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിട്ടുവീഴ്ചയില്ലെന്നും സി.പി.ഐ സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചു. കേരള കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കി. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സര്‍ക്കാരനെതിരെ കടുത്ത വിമര്‍ശനവുമായി കെ.കെ.ശിവരാമനും എം.വി ശ്രേയാംസ് കുമാറും രംഗത്തെത്തി.
ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ രാജ്യസഭാ സീറ്റ് വിഭജനം എല്‍.ഡി.എഫിന് കീറാമുട്ടിയാകുകയാണ്. സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഘടകകക്ഷികള്‍. രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള നിലപാട് സി.പി.ഐ സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചു.
കോട്ടയത്തെ തോല്‍വിയോടെ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കേരള കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്നും രാജ്യസഭാ സീറ്റുമായാണ് എല്‍.ഡി.എഫിലേക്ക് വന്നത്. കാലാവധി കഴിയുന്ന സീറ്റിന് അവകാശം തങ്ങള്‍ക്കു തന്നെയെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്ന ആര്‍.ജെ.ഡിയെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാണ് ആര്‍.ജെ.ഡി നേതൃത്വത്തിന്റെ ആവശ്യം. കേരള കോണ്‍ഗ്രസിനും ആര്‍ജെഡിക്കും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് പരാതി. അവഗണന സഹിച്ച് മുന്നണിയില്‍ നില്‍ക്കുന്നതെന്തിനെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സി.പി.ഐ നേതാവ് കെ.കെ.ശിവരാമന്‍ രംഗത്തെത്തി. ഇതിനിടെ പരാജയത്തിന് കാരണം ആഭ്യന്തര വകുപ്പാണെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം്‌വിശ്രേയാംസ് കുമാര്‍ പറഞ്ഞു. പോലീസ് ഭരണം ജനങ്ങളെ അകറ്റിയെന്നുംഅദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.