വിതുര കല്ലാറില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍ പെട്ടു 3 പേര്‍ മരിച്ചു. ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഭീമപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ് , ജവാദ് എന്നിവരാണ് മരിച്ചത്. എട്ട് പേര്‍ അടങ്ങിയ വിനോദ സഞ്ചാര സംഘം പൊന്‍മുടിയിലേക്കാണ് യാത്ര തീര്‍ച്ചത് എന്നാല്‍ റോഡ് ത്കര്‍ന്ന് കിടക്കുന്നതിനാല്‍ യാത്ര മാറ്റി കല്ലാറില്‍ എത്തുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു പേര്‍ പുഴയില്‍ ഇറങ്ങുകയും, ഒഴുക്കില്‍ പെടുകയുമായിരുന്നു നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സ്ത്രീയെ മാത്രമാണു രക്ഷിക്കാന്‍ സാധിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്
കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ഭാഗമായി കല്ലാറില്‍ ക്രമാദീതമായി ജലനിരപ്പ് ഉയര്‍ന്നത് അപകടത്തിന്‍റെ തോത് കൂട്ടി. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിനും തിരിച്ചടിയായി