‘വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ല’: സുരേഷ് ഗോപി

വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈവച്ച് പറയണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 97 മുതൽ സമരം ചെയ്തവരാണ് വിഴിഞ്ഞതിനായി പ്രവർത്തിച്ചത്. ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്ന മഹാന്മാർ നെഞ്ചത്ത് കൈവച്ചെ പറയാവു ഇത് ആരുടെ പദ്ധതി എന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിൻ്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നൽകി ആഘോഷിച്ചു. കൊച്ചിയിലായിരുന്നു പരിപാടി. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശൻ കുറിപ്പ് പങ്കുവച്ചത്.

പദ്ധതിയെ എല്‍ഡിഎഫ് എന്നും എതിര്‍ക്കുകയായിരുന്നു. സ്വകാര്യ മേഖലയുടെ സഹായത്തോടെ മാത്രമേ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകൂവെന്ന മനസ്സിലാക്കന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. 2011 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ നീക്കമുണ്ടായെങ്കിലും മിലിറ്ററി ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp