വിഷ്ണുജിത്ത് കോയമ്പത്തൂരിൽ ഉണ്ടെന്ന് സംശയം; ബസ് കയറുന്ന CCTV ദൃശ്യം പുറത്ത്

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിൽ ഉണ്ടെന്ന് സംശയം. കാണാതായ ദിവസം രാത്രി പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.കാണാതായ ആഗസ്റ്റ് 4 ന് രാത്രി 7.45 ന് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ സ്റ്റാൻ്റിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. വിഷ്ണുജിത്തിൻ്റെ പാലക്കാട്ടെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടെന്ന് വിഷ്ണുജിത്തിന്റെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വിഷ്ണുജിത്തിനെ കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായുള്ള പണം സംഘടിപ്പിക്കാനാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. ഒരുലക്ഷം രൂപ ലഭിക്കുകയും ഇതില്‍ 10,000 രൂപ വിഷ്ണുജിത്ത് വീട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. അതേദിവസം രാത്രി മുതലാണ് വിഷ്ണുജിത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലാതായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ടവര്‍ ലൊക്കേഷനും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഷ്ണുജിത്തിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ പരാതിപ്പെട്ടിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp