വിസാറ്റിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ UG ഓണേഴ്സ് വിദ്യാർത്ഥികൾക്കായി ഏകദിന ആമുഖ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യൻ അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങ് എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ പി രാജ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെ എങ്ങനെ മുന്നേറണം എന്നും ലഹരിയുടെ വിപത്തുകൾ എന്താണെന്നും അദ്ദേഹം വിശദീകരിച്ചു.

വിസാറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ സ്വാഗതം പറഞ്ഞു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.അനൂപ് കെ ജെ, ഡോ. വി എം മാത്യു, എന്നിവർ ആശംസയും പ്രൊഫ. നീതു പൗലോസ് നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീ പ്രമോദ് നായർ (Wing Cdr Rt), പ്രൊഫ. ഡോ. ജോസഫ് വി. ജെ, പ്രൊഫ. മനോജ് ഇ വി, ഡോ. രാജു മാവുങ്കൽ എന്നിവർ ക്ലാസുകൾ നയിച്ചു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp