വിസ-ഫ്രീ ട്രാവല്‍ കരാര്‍ പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യയും റഷ്യയും.

ഇന്ത്യയും റഷ്യയും വിസ- ഫ്രീ ട്രാവല്‍ കരാറിലേക്ക്് കടക്കുന്നു. വിസ- ഫ്രീ ട്രാവല്‍ കരാര്‍ വ്യവസ്ഥ ഉടന്‍ പ്രഖ്യാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഷാംഹായ് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ കൂടാതെ വിനോദ സഞ്ചാരത്തിനുള്ള യാത്രയാണ് ആദ്യഘട്ടത്തില്‍ സാധ്യമാകുക.

അതേസമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് കാനഡ വിസ ഇനി ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടന്ന് സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കും എന്നും കാനഡ അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നതിലെ കാലതാമസവും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തില്‍ ഉയര്‍ന്നുവന്നു. കാനഡയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp