വീണ്ടും ലോക കേരള സഭ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി യാത്രയ്ക്ക് അനുമതി തേടി

വീണ്ടും ലോക കേരള സഭ നടത്താന്‍ സര്‍ക്കാര്‍. അടുത്തുമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ ലോക പരിപാടി സംഘടിപ്പിച്ചേക്കും.

സൗദി സമ്മേളം നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനത്തിനിടയാക്കും. അടുത്തമാസം 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ലോക കേരള സഭ നടത്തുന്നത്. ഈ വര്‍ഷം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ ലോക കേരള സഭ നടന്നിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp