വീണ്ടുമൊരു സൈക്കോ ഹൊറര്‍ ചിത്രം; നിത്യ ദാസ് നായികയാകുന്ന ‘പള്ളിമണി’യുടെ ടീസർ പുറത്തു വന്നു .

മലയാളികളുടെ പ്രിയ താരം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രം ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറും ആയ അനിൽ‍ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. എൽ എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ നിർമിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ കെ വി അനിൽ ആണ്. ചിത്രം ഉടൻ റിലീസിനായി ഒരുങ്ങുകയാണ്.

നിത്യയെ കൂടാതെ ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടീസറിൽ നിന്നും വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് സൂചന. അനിയൻ ചിത്രശാലയാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്‍റെ ആര്‍ട് ഡയറക്ടര്‍.

രതീഷ് പല്ലാട്ടാണ് ചിത്രത്തിന്‍റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് സിനിമയുടെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പി ആര്‍ ഓ സുനിത സുനിൽ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp