‘വെടിക്കെട്ട് നടത്താന്‍ അവസാന ശ്രമവും നടത്തി, തടസമായത് കേന്ദ്ര ചട്ടങ്ങള്‍,’ അന്തിമഹാകാളന്‍കാവില്‍ വെടിക്കെട്ട് തടസപ്പെടുത്തിയെന്ന ആരോപണം തള്ളി കെ രാധാകൃഷ്ണന്‍

അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിലെ വേല വെടിക്കെട്ട് തടസപ്പെടുത്തിയെന്ന ആരോപണം തള്ളി കെ രാധാകൃഷ്ണന്‍ എംപി. വെടിക്കെട്ടിന് തടസമായതെന്ന് കേന്ദ്ര ചട്ടങ്ങളെന്ന് രാധാകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. വെടിക്കെട്ട് നടത്താന്‍ അവസാന ശ്രമവും നടത്തിയിരുന്നു. മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് – എംപി വ്യക്തമാക്കി.2016ല്‍ പുറ്റിങ്ങലില്‍ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ 116 പേര്‍ മരിച്ചു. ഇതിനെ തുടര്‍ന്നാണ് പെസോ നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അതനുസരിച്ചുള്ള മാനദണ്ഡങ്ങളുണ്ട്. അതിനനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. മന്ത്രിയുടെ തീരുമാനിക്കും പോലെ അല്ല. വെടിക്കെട്ടാണ്. എന്തെങ്കിലും ചെറിയൊരു അപാകത വന്നു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കണമെന്നാണ് ഇതേ ആളുകള്‍ ആവശ്യപ്പെടുക – അദ്ദേഹം വിശദമാക്കി.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്ന് ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംഘടന പ്രവര്‍ത്തനവുമായി മണ്ഡലത്തില്‍ സജീവമാണ്. എതിരാളികള്‍ വ്യാജപ്രാരണം നടത്തുന്നു. വികസന വിഷയങ്ങളില്‍ ആരുമായും സംവാദത്തിന് തയ്യാറാണെന്നും കെ രാധാകൃഷ്ണന്‍ എംപി ട്വന്റിഫോറിനോട് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp