പെരുവ: കേരളത്തിനായി വാഗ്ദാനം ചെയ്തിരിയ്ക്കുന്ന എയിംസ് മധ്യ കേരളത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളൂരിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ദീപം തെളിയിക്കലും, മൗന പ്രാർത്ഥനയും നടത്തി. സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിനായി ഉപയോഗപ്പെടുത്തുവാൻ ഉചിതമായ നടപടി:കൾ സ്വീകരിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികളുടെ ശ്രദ്ധയിലെത്തിക്കുവാൻ വേണ്ടി ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വെള്ളൂർ കെ. പി.പി.എല്ലിന് സമീപം പോലീസ് സ്റ്റേഷൻ ജംഗ്ഷനിലാണ് ദീപം തെളിയിച്ചത്. കേരളത്തിൻ്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വെള്ളൂർ സംസ്ഥാനമൊട്ടാകെയുള്ള ആളുകൾക്ക് എത്തിചേരാവുന്ന വിധത്തിൽ റോഡ് – റെയിൽ ജല – വ്യോമ ഗതാഗത ശൃംഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണിത്. അടിസ്ഥാന സൗകര്യങ്ങളായ ജലവിതരണത്തിനും വൈദ്യുതി ലഭീകരണത്തിനും മികച്ച സംവിധാനങ്ങൾ ലഭ്യമായ മേഖലയും ആണ്. അതോടൊപ്പം വൈയ്ക്കം പിറവം കടുത്തുരുത്തി എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളുടെയും വികസനത്തിനും കാരണമാവുകയും ചെയ്യും.എയിംസിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് ഒഴിവാക്കി സാമ്പത്തിക ബാധ്യത ഇല്ലാതെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ലഭ്യമാക്കാം എന്നതും ശ്രദ്ധേയമാണ് .ദീപകാഴ്ചയും മൗന പ്രാർത്ഥനയും മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ ദീപം തെളിയിച്ച് കെ.പി.ജോസഫിന് കൈമാറി. വെള്ളുർ ഗ്രാമപഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ, റസിഡൻ്റ് അസോസ്സിയേഷൻ പ്രസിഡൻ്റുമാരായ റോബർട്ട് തോട്ടുപുറം, ടി.എ.ജയകുമാർ, എസ്.എൻ.ഡി.പി.കാരിക്കോട് ശാഖ പ്രസിഡൻ്റ് എ പുഷകരൻ അരീക്കരയിൽ, സെക്രട്ടറി കെ.കെ.മോഹനൻ, എൻ.എസ്.എസ്. കാരിക്കോട് കരയോഗം പ്രസിഡൻ്റ് ഡോ. ശിവദാസ്, ഫ. ജോയി ആനക്കുഴി, തോമസ് മുറംതുക്കിൽ. തുടങ്ങിയവർ പങ്കെടുത്തു. കോർഡിനേറ്റർ രാജു തെക്കേക്കാല നേതൃത്വം നൽകി.