വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; ‘വിദഗ്ധ ചികിത്സ വേണം, ഏതു നിമിഷവും അഡ്മിറ്റ് ആക്കേണ്ടി വരു’മെന്ന് മെഡിക്കൽ ബോർഡ്‌

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്‌. ഏതു നിമിഷവും കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ്‌ കുടുംബത്തെ അറിയിച്ചു. എന്നാൽ തുടർ ചികിത്സയിൽ ആരോഗ്യ വകുപ്പ് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.കുഞ്ഞിന് നാലാം വയസിൽഹൃദയ ശാസ്ത്രക്രിയ നടത്തണം. ഓരോ അവയവവങ്ങൾക്കും വ്യത്യസ്ത പ്രായങ്ങളിൽ വിദഗ്‌ത ചികിത്സ വേണം. കുഞ്ഞ് വളർന്ന ശേഷം കാലിനും വിദഗ്ത ചികിത്സ വേണം.
കുഞ്ഞിന് ഇപ്പോഴും ശ്വസിക്കാൻ പ്രയാസമാണ്. നേരെ കിടത്തിയാൽ ന്യൂമോണിയക്കും സാധ്യതയുണ്ട്.

നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗർഭകാലത്തെ സ്‌കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേർലി, പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ രാവിലെ രണ്ട് ഡോക്ടർമാർക്ക് എതിരെയും കേസെടുത്തിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp