വൈക്കം തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. തലയോലപ്പറമ്പ് DB കോളേജിന് സമീപം പിക്കപ്പ് വാനിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 105 കിലോ കഞ്ചാവാണ് എക്സൈസ് ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ കണ്ട വാഹനത്തെ പറ്റി നാട്ടുകാർ ആണ് അധികൃതർക്ക് വിവരം നൽകിയത് തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് പിടികൂടിയത്. വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന ഏറ്റുമാനൂർ സ്വദേശി രഞ്ജിത്ത് രാജു, മുണ്ടക്കയം സ്വദേശി കെൻസ് ബാബു എന്നിവരെയും എക്സൈസ് അറസ്റ്റ് ചെയ്തു.
വെളുപ്പിന് 4.30 മുതൽ വാഹനം സംശയസ്പദമായ സാഹചര്യത്തിൽ പരിസരത്ത് ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഒരു വാഹനത്തിൽ കഞ്ചാവ് കടത്താൻ സാധ്യത ഉണ്ടെന്ന വിവരത്തിൽ excice ഡിപ്പാർട്ട്‌മെന്റും പരിശോധനയിൽ ആയിരുന്നു. കേരളത്തിൽ കൂടി വരുന്ന കഞ്ചാവ് കേസുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു