വോട്ടിങ് മെഷീനിൽ ചാര്‍ജ് കുറവ്; വോട്ട് ചെയ്യാനാവാതെ മടങ്ങി ബൃന്ദ കാരാട്ട്

ന്യൂഡൽഹി: വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ദില്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ദില്ലി സെൻ്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാൻ എത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp