‘വോട്ട് രാജ്യത്തി​ന്റെ വികസനത്തിനായ്’; ഇന്ത്യൻ പൗരത്വം ലഭിച്ചതിനുശേഷം ആദ്യമായി വോട്ട് ചെയ്ത് അക്ഷയ് കുമാർ

മുംബൈ: ഇന്ത്യൻ പൗരത്വം ലഭിച്ചതിനുശേഷം ആദ്യമായി വോട്ട് ചെയ്ത് നടൻ അക്ഷയ് കുമാർ . മുംബൈയിലാണ് താരം വോട്ട് ചെയ്‌തത്. , ‘നമ്മുടെ ഇന്ത്യ വികസിക്കുകയും ശക്തമാവുകയും വേണം. അത് മനസ്സിൽ വെച്ചാണ് ഞാൻ വോട്ട് ചെയ്തത്. വോട്ടിംഗ് നല്ല രീതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ – എന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത് .

1990കളിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിച്ചത്. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ച അദ്ദേഹത്തിന് കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ലോക്സഭാ തെഞ്ഞെടുപ്പിൽ ഏറ്റവും കുറച്ചു മണ്ഡലങ്ങിൽ പോളിംഗ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 8.95 കോടി വോട്ടർമാരാണുള്ളത് . ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിംഗ് നടക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp