വോയിസും സ്റ്റാറ്റസാക്കാം; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്.

ഉപയോക്താക്കൾക്കായി വാട്സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറിൽ പുതിയ അപ്ഡേഷൻ വരുകയാണ്. വോയിസ് നോട്ടുകൾ വാട്സ്ആപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാൻ കഴിയൂ.

കുറച്ച് ഐഒഎസ് ഉപയോക്താക്കൾ പരീക്ഷണാർഥത്തിൽ ഈ ഫീച്ചർ ഉപയോഗിച്ചു വരുന്നുണ്ട്. അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്സ്ആപ്പ് സ്റ്റാറ്റസാക്കി മാറ്റാൻ കഴിയുക. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി ഇവ സുരക്ഷിതമായിരിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp