ശബരിമലയിൽ ഭക്തർക്ക് ഓൺലൈനായും കാണിക്ക സമർപ്പിക്കാം.

തീർത്ഥാടകർക്കു ഇത്തവണയും ശബരിമലയിൽ ഇ- കാണിക്ക അർപ്പിക്കാം. ഭീം യുപിഐ ഇന്റര്‍ഫേസ്
ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക സര്‍പ്പിക്കാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ശബരിമലയിലും ഇ-കാണിക്ക സജ്ജമാക്കിയത്.

സന്നിധാനത്ത് രണ്ട് ഇടങ്ങളിലാണ് ഇ- കാണിക്ക സൗകര്യമുള്ളത്. പ്രത്യേകം സജ്ജിച്ചിരിട്ടുള്ള കാണിക്ക വഞ്ചിയിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാവുന്നതാണ്.ഇതിനോടൊകം തന്നെ നിരവധി ഭക്തരാണ് ഇ- കാണിക്ക മുഖേന കാണിക്കാ സമർപ്പണം ഉപയോഗപ്പെടുത്തുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp