ശബരിമലയിൽ വൻ തിരക്ക്; ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ

ശബരിമലയിൽ വൻ തിരക്ക്തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ. സന്നിധാനം മുതൽ അപ്പാച്ചിമേട് വരെ തീർഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്പയിൽ തീർഥാടകർ നിറഞ്ഞു. നിലയ്ക്കലിലും ഇടത്താവളങ്ങളിലും വാഹന നിയന്ത്രണം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നു.

അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്. പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം.

ഭക്തരുടെ വാഹനങ്ങൾ പൊലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടേതിനെ തുടർന്ന് ദേവസ്വം ബോർഡംഗവുമായി തർക്കമായിരുന്നു. നിലവിൽ വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ സുദർശൻ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ്. ഇതും ഇനിയുള്ള ദിവസങ്ങളിലുണ്ടെക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp