ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കില്ല

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹർജി തള്ളിയത്. നിയുക്ത മേൽശാന്തിയുടെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ തീരുമാനം.

മേൽശാന്തി നറുക്കെടുപ്പിൽ പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടടക്കം പരിഗണിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടിരുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp