ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. 10.75 കോടി രൂപ മുടക്കി ഡൽഹി ടീമിലെത്തിച്ച ശാർദുലിനെ പണം നൽകിയാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. ഇതിനൊപ്പം കൊൽക്കത്തയിൽ നിന്ന് മുംബൈ ഓൾറൗണ്ടർ അമൻ ഹക്കിം ഖാനെ ഡൽഹി സ്വന്തമാക്കുകയും ചെയ്തു. നേരത്തെ, ലോക്കി ഫെർഗൂസണെയും റഹ്‌മാനുള്ള ഗുർബാസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് സ്വന്തമാക്കിയിരുന്നു.
കിംഗ്സ് ഇലവൻ പഞ്ചാബ്, റൈസിങ്ങ് പൂനെ സൂപ്പർജയൻ്റ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി ഐപിഎൽ ജഴ്സിയണിഞ്ഞ ശാർദുൽ 74 ഇന്നിംഗ്സുകളിൽ നിന്ന് 82 വിക്കറ്റുകളാണ് നേടിയത്.
ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നണ് താരം മുംബൈയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ആർസിബി ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ചത്. എന്നാൽ, താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.