ശിവരാത്രി മഹോത്സവം; ആലുവയിലേക്ക്‌ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

കൊച്ചി: ശിവരാത്രി ആഘോഷങ്ങള്‍ പരിഗണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ അവതരിഷിച്ച്‌ ഇന്ത്യന്‍റെയില്‍വേ. ഭക്തര്‍ക്ക്‌ ആലുവ ശിവ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിനാണ്‌ പ്രത്യേക സർവീസ്‌നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്‌. ശിവരാത്രി ദിനമായ മാര്‍ച്ച്‌ ഏഴിന്‌ രാത്രി ഷൊര്‍ണുൂർ-തൃശൂര്‍എക്സ്പ്രസ്‌ ആലുവ വരെ പ്രത്യേക സർവീസ്‌ നടത്തും.

വ്യാഴാഴ്ച രാത്രി 1115-നാണ്‌ ട്രെയിന്‍ തൃശൂരിൽ നിന്നും സര്‍വീസ്‌ ആരംഭിക്കുന്നത്‌. തൃശൂരിനുംആലുവയ്ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോഷുണ്ടാകും. മാർച്ച്‌ എട്ടിന്‌ പുലർച്ചെ 12.45-ന്‌ ആലുവയില്‍ എത്തുന്ന രീതിയിലാണ്‌ സർവീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp