പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ (68) അന്തരിച്ചു. പുലർച്ചെ 3.30 ഓടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംവിധായകൻ ഹൻസൽ മേത്ത ട്വിറ്ററിലൂടെയാണ് വിയോഗ വാർത്ത പങ്കുവച്ചത്. മരണ കാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പരിണീത, മർദാനി, ഹെലികോപ്റ്റർ ഈല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജന ഹൃദയങ്ങൾ കീഴടക്കിയ സംവിധായകനാണ് പ്രദീപ് സർക്കാർ.