സംസ്ഥാനത്തു വാഹനങ്ങളുടെ വേഗ പരിധി പുതുക്കി; പുതിയ വേഗപരിധി ജൂലൈ 1 ന് നിലവിൽ വരും

സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനർ നിശ്ചയിക്കുവാൻ സർക്കാർ തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ജൂലൈ 1 മുതൽ പുതുക്കിയ വേഗ പരിധി നിലവിൽ വരും. 

ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 100 കിലോമീറ്റർ (മുൻപ് 90 കിലോമീറ്റർ), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ (മുൻപ് 85 കിലോമീറ്റർ), മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റർ (മുൻപ് 80 കിലോമീറ്റർ), മറ്റു റോഡുകളിൽ 70 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയമായ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 90 കിലോമീറ്റർ (മുൻപ് 70 കിലോമീറ്റർ), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85 കിലോമീറ്റർ (മുൻപ് 65 കിലോമീറ്റർ), മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റർ (മുൻപ് 65 കിലോമീറ്റർ), മറ്റു റോഡുകളിൽ 70 കിലോമീറ്റർ (മുൻപ് 60 കിലോമീറ്റർ), നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിലോമീറ്റർ (മുൻപ് 70 കിലോമീറ്റർ) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും (മുൻപ് 65 കിലോമീറ്റർ) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും (മുൻപ് 60 കിലോമീറ്റർ) മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്റർ ആയും നിജപ്പെടുത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp