സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു; ഏഴ് ജില്ലകളിൽ 30% വർധന

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ വർധന നടപടി തുടരാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 81 താത്ക്കാലിക ബാച്ചുകൾ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും.

കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും ഏഴ് ജില്ലകളിലെ ഗവ. സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് 30 ശതമാനം വർധന.എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനൽ വർധനവ് അനുവദിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp