സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് വില 54,080 രൂപയിലും ഒരു ഗ്രാം സ്വര്‍ണം 6760 രൂപ എന്ന നിരക്കിലും തുടരുകയാണ്.ഈ ആഴ്ച ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. ഇന്നലെ സ്വര്‍ണവില വീണ്ടും കൂടി. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.