സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണവില ഇങ്ങനെ..

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,320 രൂപയായി. ഒരു ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയായിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി 60,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇപ്പോൾ 60,000 രൂപയും കടന്ന് വില കുതിക്കുകയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

ജനുവരിയിലെ സ്വർണവില (പവനിൽ)

ജനുവരി 01: 57,200

ജനുവരി 02: 57,440

ജനുവരി 03: 58,080

ജനുവരി 04: 57,720

ജനുവരി 05: 57,720

ജനുവരി 06: 57,720

ജനുവരി 07: 57,720

ജനുവരി 08: 57,800

ജനുവരി 09: 58,080

ജനുവരി 10: 58,280

ജനുവരി 11: 58,400

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16: 59,120

ജനുവരി 17: 59,600

ജനുവരി 18: 59,480

ജനുവരി 19: 59,480

ജനുവരി 20: 59,600

ജനുവരി 21: 59,600

ജനുവരി 22: 60,200

ജനുവരി 23: 60,200

ജനുവരി 24: 60,440

ജനുവരി 25: 60,440

ജനുവരി 26 : 60,440

സ്വർണത്തിൻറെയും വെള്ളിയുടെയും പ്ലാറ്റിനത്തിൻറെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിൻറെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp