സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പുഴുങ്ങലരി കിട്ടാനില്ല. കടകളില്‍ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.
വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപൊടണമെന്നാണ് റേഷന്‍ വ്യാപരികളുടെയും കാര്‍ഡ് ഉടമകളുടെയും ആവശ്യം.
റേഷന്‍ കടയില്‍ വിതരണം ചെയ്യുന്ന അരി പച്ചരിയായതോടെ കാര്‍ഡ് ഉടമകള്‍ പ്രയാസത്തിലാണ്. പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാന്‍ എഫ്‌സിഐ ഗോഡൗണുകളില്‍ എത്തിയിരിക്കുന്നത് മുഴുവന്‍ പച്ചരിയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.മഞ്ഞക്കാര്‍ഡ് ഉടമകള്‍ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാര്‍ഡുകാര്‍ 23 ലക്ഷത്തോളം .ഇതില്‍ ഭൂരിഭാഗവും റേഷന്‍ കടകളില്‍നിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്.
എഎവൈ കാര്‍ഡുകാര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്ബും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.ഇതിനു പുറമേ പിഎംജികെവൈ പദ്ധതി പ്രകാരം ഒരാള്‍ക്ക് 5 കിലോ ധാന്യവും ലഭിക്കുമായിരുന്നു. നിലവില്‍ ഇത് എല്ലാം നിലച്ചമട്ടാണ്.
കൂടാതെ പൊതുവിപണിയില്‍ അരിവില കുത്തനെ കൂടുകയാണ്.ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിന്റെ ഗൗരവം കണക്കില്‍ എടുത്ത് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് റേഷന്‍ വ്യാപാരികളുടെയും കാര്‍ഡ് ഉടമകളുടെയും ആവശ്യം.